തൊടുപുഴ: ഖനന മേഖലയിൽ ഉറവിടത്തിൽ പരിശോധന നടത്താതെ സാധനങ്ങൾ കയറ്റി പോകുന്ന വാഹനങ്ങൾ വഴിയിൽ തടഞ്ഞും പിഴചുമത്തുകയും വണ്ടി പിടിച്ചെടുക്കുകയും ചെയ്യുന്ന അന്യായ നടപടിക്കെതിരെ ലോറി മിനിലോറി ടിപ്പർ വർക്കേഴ്‌സ് യൂണിയൻ സി.എ. ടി.യു കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്താൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പ്രസിഡന്റ് എം.കമറുദീൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.മാത്യു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.എം. ബാബു റിപ്പോർട്ടവതരിപ്പിച്ചു. വി. ദിവാകരൻ സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു. കെ.വി. ജോയി, എം.എം. റഷീദ് ടി.വി.ശശി എന്നിവർ പ്രസംഗിച്ചു.