തൊടുപുഴ: പ്രൊഫ.കെ.ഐ ആന്റണി പ്രസിഡന്റായ തൊടുപുഴ താലൂക്ക്
കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതിയുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലത്തെ ഭരണസമിതിയുടെ കാലാവധി മേയ് 20ന് അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് സംഘർഷത്തെത്തുടർന്ന് മാറ്റിവച്ചതിനാലാണ് പുതിയ ഭരണസമിതിക്ക് കാലാവധിക്ക് മുൻപ് അധികാരമേൽക്കാൻ കഴിയാതെ വന്നത്. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഭരണസമിതിക്ക് മൂന്നുമാസം കൂടെ കാലാവധി ലഭിച്ചു. തെരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് എൽഡിഎഫ്, യുഡിഎഫ് മുന്നണി കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.തൊടുപുഴ പൊലീസ് അമ്പതോളം ആളുകളുടെ പേരിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.