നെടുങ്കണ്ടം: ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റും നെടുംക്കണ്ടം താലുക്ക് ഹെഡ് സർവ്വേയറുമായ ജയചന്ദ്രൻ നായർ പി.എസ്.സിവിൽ സപ്ളൈസ് റേഷനിങ്ങ് ഇൻസ്പെക്ടർ എസ്.ഗോപി എന്നിവർക്ക് നെടുക്കണ്ടം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി യാത്രയയപ്പ് യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. രാഗേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സൗമ്യ എസ്.സോമൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ, എസ്.സുകുമാരൻ , പി.പി മുസ. എന്നിവർ സംസാരിച്ചു.