പീരുമേട് : തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും, തൊട്ടം തൊഴിലാളികളുടെ ശബളവർദ്ധനവ് നടപ്പിലാക്കണമെന്നും ആവഷ്യപ്പെട്ടു കൊണ്ട് ഐ. എൻ. റ്റി. യു. സി റീജണൽ കമ്മിറ്റി നേതൃത്തത്തിൽ മഞ്ചുമല വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.സംസ്ഥാന സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് കെ. എ. സിദ്ധിക് അദ്ധ്യക്ഷത വഹിച്ചു. പി. ആർ. അയ്യപ്പൻ, പി. കെ. രാജൻ, പി. നളിനാക്ഷൻ, ടി. എ. ഉമ്മർ, കെ.ശിവകുമാർ,എം. എം. ജോയി, എം.ഗണേശൻ, ജോൺസൻ മൂങ്കലാർ എന്നിവർ സംസാരിച്ചു.