obit-krisssssssssss

രാജാക്കാട് :കിണർ നിർമ്മാണത്തിനിടെ മോട്ടോറിൽ നിന്ന്‌ഷോക്കേറ്റ് യുവാവ് മരിച്ചു. രാജാക്കാട് അടിവാരം വരാപ്പിള്ളിൽ സുനിൽകുമാറിന്റെ മകൻ കൃഷ്ണകുമാർ(ഉണ്ണി -18) ആണ് മരിച്ചത്. ഇന്നലെ രാവിലെ പൊട്ടൻകാട്ടിൽ റിംഗ് ഇറക്കിയ കിണറിലെ വെള്ളം പറ്റിക്കുന്നതിനായി ഉപയോഗിച്ചമോട്ടോറിൽ നിന്ന്‌ഷോക്കേറ്റാണ് മരണം സംഭവിച്ചത്. നിർമ്മാണം പൂർത്തിയാക്കിയ ചൂരയ്ക്കവേലിൽ ശശിയുടെ കിണർ വൃത്തിയാക്കുന്നതിനായി കൂട്ടുപണിക്കാരോടൊപ്പം പണിക്കെത്തിയതായിരുന്നു ഉണ്ണി .കിണറിലെ വെള്ളം പറ്റിച്ചതിന്‌ശേഷം കിണറ്റിലിറങ്ങി വട്ടക്കുഴി ഉണ്ടാക്കി
മോട്ടോർ എടുത്തു വയ്ക്കുന്നതിനിടയിൽ മോട്ടോറിൽ നിന്നും
ഷോക്കേറ്റു.ഷോക്കടിച്ച് തെറിച്ചുപോയി റിംഗിൽ തലയിടിച്ച് തലയ്ക്ക് മുറിവേറ്റു. കൂടെയുണ്ടായിരുന്ന പണിക്കാരും,കിണറിന്റെ ഉടമയും വീട്ടുകാരുംചേർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജകുമാരി ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയെഴുതി റിസൽട്ടിനായി കാത്തിരിക്കുകയായിരുന്ന ഉണ്ണി.അവധി സമയത്ത് റിംഗ് പണിക്കാരനായ പിതാവ് സുനിലിനെ സഹായിക്കാൻപോകാറുണ്ടായിരുന്നു..രാജാക്കാട്‌ പൊലീസ്‌മേൽ നടപടി സ്വീകരിച്ചു അടിമാലി താലൂക്കാശുപത്രിമോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽകോളേജിൽപോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിക്കും.മാതാവ് :ബിന്ദു രാജകുമാരി മുകളേൽപുത്തൻപുരയ്ക്കൽ കുടുംബാംഗം.സഹോദരിമാർ ശ്രീലക്ഷ്മി, അനു.