നെടുങ്കണ്ടം : കല്ലാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികളേയും സ്വീകരിച്ചാനയിക്കുന്നതിനുള്ള ഒരുക്കങ്ങൾ അദ്ധ്യാപകരുടെയും രക്ഷകർതൃസമിതിയുടെയും നേതൃത്വത്തിൽ പൂർത്തികരിച്ചു. സ്‌കൂൾ അങ്കണത്തിൽ ചേരുന്ന പ്രവേശനോത്സം അഡ്വ. ഡീൻ കുര്യക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് സ്‌കൂളിനായി വാങ്ങിയ പുതിയ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഇതോടൊതം നടക്കും.. പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.എസ്.യശോധരൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ര് എസ്.മോഹനൻ മുഖ്യപ്രഭാഷണം നടത്തും .ബ്ലോക്ക് പഞ്ചായത്തംഗം മൂകേഷ് മോഹൻ, പഞ്ചായത്തംഗങ്ങളായ ഷിഹാബുദ്ദീൻ ഈട്ടിക്കൽ , ആനന്ദ് , പി.റ്റി.എ പ്രസിഡന്റ് ജി. ബൈജു, നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ദിലീപ് എം.കെ.തുടങ്ങിയവർ പ്രസംഗിക്കും.