നെടുങ്കണ്ടം : എസ്എൻഡിപി യോഗംപച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയന്റെ കീഴിലുള്ള ഉടുമ്പൻഞ്ചോല വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദമ്പതിമാർക്കുള്ള പഠനക്ലാസ്നടത്തി. . വനിതാസംഘം പ്രസിഡന്റ്‌ ഓമന സദാശിവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖായോഗം പ്രസിഡന്റ്‌ ടി. എസ്. സജിമോൻഉദ്ഘാടനം ചെയ്തു.വനിതാസംഘം സെക്രട്ടറി രമ മോഹൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. പ്രായിപ്ര ദമനൻ പഠനക്ലാസെടുത്തു..ശാഖായോഗം സെക്രട്ടറി സുരേഷ് കെ. ഡി, വനിതാസംഘം വൈസ് പ്രസിഡന്റ്‌ ശ്രീദേവി മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.