മുട്ടം: ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെട്ടു. ചള്ളാവയൽ കവലയിൽ പൈപ്പ് പൊട്ടിയത് നന്നാക്കുന്നതിന് വാട്ടർ അതോറിറ്റി റോഡ് കുഴിച്ച ഭാഗത്ത്‌ ഇന്നലെ രാത്രി 7.45 നാണ് അപകടം . മുട്ടം ഭാഗത്ത് നിന്ന് ബൈക്കിൽ വന്ന പഴയമറ്റം സ്വദേശിയുടെ ബൈക്ക് പൈപ്പ് നന്നാക്കിയതിന് ശേഷമുള്ള റോഡിലെ മൺ കൂനയിൽ കയറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക് പറ്റി.ചള്ളാവയൽ, പള്ളിക്കവല വള്ളിപ്പാറ,തുടങ്ങനാട്,പഴമറ്റം ഭാഗങ്ങളിലെ ചില വഴി വിളക്കുകൾ പ്രവർത്തിക്കുന്നില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.