ഇടുക്കി: 2021-22 വർഷത്തെ സുഭിക്ഷ കേരളംജനകീയ മത്സ്യകൃഷി പദ്ധതിയിൽ, ഇടുക്കി ജില്ലയിലെ മത്സ്യകർഷകരിൽ നിന്നും അവാർഡിന് അപേക്ഷ ക്ഷണിച്ചു. 'മികച്ച ശുദ്ധജല മത്സ്യകർഷകൻ' എന്ന വിഭാഗത്തിൽ കാർപ്പ്, ഗിഫ്റ്റ്, അസാംവാള, കരിമീൻ, തദ്ദേശീയ മത്സ്യ ഇനങ്ങൾ എന്നിവ കൃഷി ചെയ്യുന്നവർക്കും, 'മികച്ച നൂനത മത്സ്യകൃഷി സംരഭകൻ' എന്ന വിഭാഗത്തിൽ റീസർക്കൂലേറ്ററി അക്വാകൾച്ചർ (ആർ.എ.എസ്.), ബയോഫ്‌ളോക്ക്, ടൂറിസം ഫാമിംഗ് തുടങ്ങിയ കൃഷിരീതികൾ അവലംബിച്ചു മത്സ്യകൃഷി ചെയ്യുന്നവർക്കും അവാർഡിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ ഓഫീസിൽ നിന്നും, മത്സ്യഭവനുകളിൽ നിന്നും നേരിട്ടോ, അക്വാകൾച്ചർ പ്രൊമോട്ടർ വഴിയോ ശേഖരിച്ച്, പൂരിപ്പിച്ച് കൃഷി നടത്തിയതിന്റെയും വിളവെടുപ്പ് നടത്തിയതിന്റെയും ഫോട്ടോ/വീഡിയോ, ഡോക്യുമെന്റുകൾ എന്നിവ സഹിതം ജൂൺ 4 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ. ഇടുക്കി, 685603 എന്ന വിലാസത്തിലോ, adidkfisheries@gmail.com എന്ന ഇ മെയിലിലോ ലഭ്യാമാക്കണം. ഫോൺ 8156871619, 9744305903