തൊടുപുഴ: മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിൽ -ഷൈനി ദമ്പതികളുടെ മകൻ രോഹിത് രാജുവും ആലപ്പുഴ നടുവിലെപ്പറമ്പിൽ ജോസഫ് -പേളി ദമ്പതികളുടെ മകൾ ഡോ. നീതും തമ്മിലുള്ള വിവാഹം തൊടുപുഴ ടൗൺ പള്ളിയിൽ നടന്നു. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിൽ കണ്ടത്തിൽ ആശിർവദിച്ചു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ്എം. പി , എം. എൽ. എ മാരായ പി. ജെ ജോസഫ്, മാണി സി. കാപ്പൻ, മുൻ എം. പി ജോയിസ് ജോർജ്, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി. എം. സലിം,തൊടുപുഴയിലെ വ്യാപാര പ്രമുഖർ തുടങ്ങിവർ പങ്കെടുത്തു.