അടിമാലി: രാജാക്കാട് പഴയവിടുതി സർക്കാർ യു.പി സ്‌കൂളിലെ എൽ.പി വിഭാഗത്തിൽ എൽ.പി.എസ്.എ, യു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി എന്നിങ്ങനെയുള്ള ഓരോ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 3ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

കീരിത്തോട് :ഗവൺമെന്റ് എൽ പി സ്‌കൂളിലെ അദ്ധ്യാപക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനു ഉച്ചകഴിഞ്ഞ് 2ന് സ്‌കൂൾ ഓഫീസിലെത്തണമെന്ന് ഹെഡ്മിസ്ട്രസ് വി.ടി ശ്രീകല അറിയിച്ചു.