ഇടുക്കി : ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി) വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂൺ 10 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലാണ് (ഹോമിയോ) വാക്ക് ഇൻ ഇന്റർവ്യൂ. എൻ.സി.പി. (നഴ്‌സ് ഫാർമസിസ്റ്റ് ) സി.സി.പി. (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി) (ഹോമിയോ) പാസായ ഉദ്യോഗാർത്ഥികൾ വയസ്സ് (40 വയസിൽ കവിയാത്തവർ), തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പുമായി നേരിട്ട് ഹാജരാകണം.ഫോൺ : 04862 227326.