വെള്ളത്തൂവൽ : എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ വേതനം നല്കണമെന്നും ശമ്പളക്കുടിശിഖ നല്കുക, വെക്കേഷൻ അലവൻസ് നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌തൊടുപുഴജില്ലാവിദ്യാഭ്യാസ ഓഫീസിന് മുമ്പിലേക്ക് പാചക തൊഴിലാളികൾ നടന്ന മാർച്ച് സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ആർ സോമൻ ഉദ്ഘാടനം ചെയ്തു.പാചക തൊഴിലാളി യൂണിയൻജില്ലാ പ്രസിഡന്റ് രാജാറാം, സെക്രട്ടറി തങ്കമ്മശിവൻ, സുമോൻ എ.എം എന്നിവർ സംസാരിച്ചു.