ഇടുക്കി : ആർ.എസ്.പി. (ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറിയായി കെ.എം. ഗംഗാധരനെയും ജില്ലാ അസിസ്റ്റവന്റ് സെക്രട്ടറിമാരായി എ.ആർ. രതീഷ്, കെ.എ. രാജപ്പൻ എന്നിവരെയും ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. ആർ.എസ്.പി. (ലെനിനിസ്റ്റ് )സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കോവൂർ മോഹനൻ, രഘുനാഥൻപിള്ള , ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എം. ഗംഗാധരൻ, കെ.എ. രാജപ്പൻ. കെ.ജെ. ജോൺസൺ, ബിൻസി അനിൽ, എ.ആർ. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജോർജ് ആന്റണി, ഗീത സനൽ, സജിനി വാസു, ബിന്ദു സന്തോഷ്, സി.കെ. ഗോപാലകൃഷ്ണൻ, ദീപ രാജു, വിഷ്ണു വി.എസ്., അനിൽ തോമസ് തുടങ്ങിയവർ ജില്ലാ സമ്മേളനത്തിന് നേതൃത്വം നൽകി.