joseph
മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിലെ കയറ്റുമതി ഗുണനിലവാരമുള്ള ധാന്യപ്പൊടികളുടെയും കറിപ്പൊടികളുടെയും നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം പി ജെ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു.

തൊടുപുഴ: വേറിട്ട ആശയങ്ങളുമായി പുതിയ കർഷക സംരംഭങ്ങൾ ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി. ജെ ജോസഫ് എംഎൽഎ പറഞ്ഞു. . കയറ്റുമതി ഗുണനിലവാരമുള്ള ധാന്യപ്പൊടികളുടെയും കറിപ്പൊടികളുടെയും നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരന്നു അദ്ദേഹം.

മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി കേരളത്തിൽ ഫ്രൂട്ട് കൃഷി പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തു 'ഫലസമൃദ്ധി പദ്ധതി' എന്ന പേരിൽ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന പദ്ധതിയിലേക്ക് സ്വന്തം ഭൂമി വിട്ടു നൽകിക്കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ട്രോപ്പിക്കൽ കാലാവസ്ഥയിൽ കായ്ക്കുന്ന അവക്കാഡോ തൈകളുടെ നഴ്‌സറിയുടെ ഉദ്ഘാടനം തൊടുപുഴ ഭൂപണയ ബാങ്ക് പ്രസിഡന്റ് പ്രൊഫസർ കെ. ഐ ആന്റണി നിർവഹിച്ചു.

ചെയർമാൻ അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനത്തിൽ, ആന്റണി കണ്ടിരിക്കൽ പ്രഭാഷണം നടത്തി. ഡോ. ജോസുകുട്ടി ഒഴുകയിൽ, ബിനു മണ്ണൂർ, ജോൺ മുണ്ടൻകാവിൽ, സി എസ് ഡേവിഡ് , ജോസ് മുഴുത്തേറ്റ് എന്നിവർ പ്രസംഗിച്ചു.