.നെടുങ്കണ്ടം: നെടുങ്കണ്ടം എം.ഇ.എസ് കോളേജിൽ നിന്നും ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള അഞ്ച് ജീവനക്കാർക്ക് കോളേജ് മാനേജ്‌മെന്റ് യാത്രയയപ്പ് നൽകി. പ്രിൻസിപ്പാൾ പ്രൊഫ. എ.എം റഷീദ്, മാത്തമാറ്റിക്‌സ് വിഭാഗം മേധാവി ഡോ. ലൗലിമോൾ സെബാസ്റ്റ്യൻ, ജൂനിയർ സൂപ്രണ്ട് കുഞ്ഞുമുഹമ്മദ് ടി.എ, ലാബ് അസിസ്റ്റന്റ് നാസർ പി.എ, ക്ലാർക്ക് റംലത്ത് ബീവി എന്നിവരാണ് കോളേജിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ചത്. 30 വർഷത്തെ സർവ്വീസിൽ 16 വർഷവും പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചു. ഇതിൽ 14 വർഷവും നെടുങ്കണ്ടം എംഇഎസ് കോളേജിലായിരുന്നു പ്രവർത്തനം. യാത്രയയപ്പ് സമ്മേളനം എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ പി.എം മുഹമ്മദ് സാലിഹ്, സെക്രട്ടറി പി.എസ്. അബ്ദുൽ ഷുക്കൂർ, ജോയിന്റ് സെക്രട്ടറി പി.എം അബ്ദുൽ നാസർ, എം.ഇ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ഹനീഫ റാവുത്തർ, ബാസിത് ഹസൻ, ഫെസൽ കമാൽ, ഫാത്തിമ സുല്ലമി, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ആർദ്ര ബെന്നി എന്നിവർ പ്രസംഗിച്ചു.