ഇടവെട്ടി: ഫിഷറീസ് ഓഫിസിന്റെ കീഴിൽ നെടുങ്കണ്ടം മൽസ്യഭവന്റെയും ഇടുക്കി മൽസ്യഭവന്റെയും നേതൃത്വത്തിൽ ജില്ലയിലെ പൊതുകുളങ്ങളിലെ വിളവെടുപ്പ് നടന്നു വരുകയാണ്.
ഇതിന്റെ ഭാഗമായി ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇടവെട്ടിച്ചിറ പൊതുകുളത്തിലെ വിളവെടുപ്പ് വാർഡ് മെമ്പർ സുജാത ശിവൻ നായരുടെ അദ്ധ്യക്ഷതയിൽ ഇടവെട്ടിച്ചിറയുടെ സമീപം ചേർന്ന യോഗത്തിൽ .ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജാ നൗഷാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസ്സിസ് ഇല്ലിക്കൽ, ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, ഫിഷറീസ് പ്രോജ്ര്രക് കോർഡിനേറ്റർ അരുണേന്തു രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷക പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിന് ഫിഷറീസ് ഓഫിസർ അനുപ്രകാശ് സ്വാഗതവും . ഫിഷറീസ് പ്രമോട്ടർ മുഹമ്മദ് അമിർ നന്ദിയും പറഞ്ഞു.