നെടുങ്കണ്ടം :വീട് കയറി പെൺകുട്ടിയെ ആക്രമിച്ച ഗൃഹനാഥൻ അറസ്റ്റിൽ. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തൊമ്മൻ എന്ന് വിളിക്കുന്ന തോമസ് (40) ആണ് അറസ്റ്റിലായത്. പ്രതി പൊലീസ് സ്റ്റേഷനിലും ബഹളം വെച്ചു. കഴിക്കാൻ നൽകിയ ഭക്ഷണം ശുചി മുറിയിൽ തള്ളി. ഞായറാഴ്ച രാത്രിയാണ് തോമസ് സമീപത്തെ വീട് കയറി ആക്രമണം നടത്തിയത്.മുൻപ് പ്രദേശവാസിയുടെ വളർത്ത് നായയെ തോമസ് വെട്ടി പരുക്കേൽപ്പിച സംഭവം നടന്നിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്ന് വരികയാണെന്ന് ഉടുമ്പൻചോല പൊലീസ് അറിയിച്ചു.