നെടുങ്കണ്ടം: ചതുരംഗപ്പാറ മാൻകുത്തിമെട്ട് മേഖലകളിൽ കാട്ടാന ആക്രമണം. മൂന്നര ഏക്കറോളം സ്ഥലത്തെ ഏലം കൃഷി നശിപ്പിച്ചത് തമിഴ്‌നാട് അതിർത്തി വനത്തിൽ നിന്നും എത്തിയ കാട്ടാനക്കൂട്ടം പ്രദേശത്ത് നാശം വിതച്ചത്. രാത്രിയിൽ കൃഷി നശിപ്പിക്കുന്ന ആനകൾ നേരം പുലരുന്നതോടെ തമിഴ്‌നാട് വനത്തിലേക്ക് കടക്കും. വർഷങ്ങളായി മേഖയിൽ കാട്ടാന ആക്രമണങ്ങൾ ഉണ്ടായിരുന്നു. വനംവകുപ്പ് . മഴക്കാലം ആരംഭിച്ചതോടെയാണ് കാട്ടാനകൾ തമിഴ്‌നാട് വനത്തിൽ നിന്നും കൃഷിയിടങ്ങളിലേക്ക് കടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാന ആക്രമണം ചെറുക്കാൻ പ്രദേശത്ത് സംരക്ഷണ വേലികൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ വർഷങ്ങൾ ആയിട്ടുള്ള ആവശ്യമാണ്.