പീരുമേട്: നിബന്ധനകൾ കാറ്റിൽപ്പറത്തി തേയിലത്തോട്ടം ചെറു പ്ളോട്ടുകളായി വിൽക്കുന്നു. കുട്ടിക്കാനം കട്ടപ്പന ഹൈവേയിൽ മേമലയിൽറോഡരികിനോട് ചേർന്ന് ബഥേൽ പ്ലാന്റേഷൻസിന്റെ കൈവശമുള്ള 25 ഏക്കർ സ്ഥലത്താണ് ഇത്തരത്തിൽ വിൽപ്പന തുടങ്ങിയത്. രണ്ടു പേർക്കായി മുറിച്ചു വിറ്റ തോട്ടം വാങ്ങിയവർ 5 സെന്റ്10 സെന്റാക്കി തുണ്ടു തുണ്ടായി വിൽപ്പന നടത്തുകയാണ്.തേയില തോട്ടങ്ങൾ മുറിച്ചു വിൽക്കാൻ പാടില്ലെന്നു നിയമം മറികടന്നാണ് വിൽപ്പന നടത്തിയിട്ടുള്ളത്. ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ കെട്ടിടങ്ങൾ വയ്ക്കാനോ പാടില്ല.എന്ന നിയമം നിലനിൽക്കുന്നുണ്ട്. തോട്ടത്തിന്റെ ആകെയുള്ളതിൽ5 ശതമാനം സ്ഥലം അനുബന്ധ കൃഷികൾക്കായി മാറ്റം എന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പഴങ്ങൾ, പച്ചക്കറി കൾ വച്ചുപിടിപ്പിച്ച് ലാഭകരമാക്കാനാണ് സ്ഥലം മാറ്റാൻ പറഞ്ഞിട്ടുള്ളത്.എന്നാൽ ഇതൊന്നും ഇവിടെ ബാധകമായിട്ടില്ല. പരാതിയെത്തുടർന്ന് ജെ. സി.ബി. ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ജെ.സി.ബി. ഉപയോഗിച്ച് പറിച്ചെടുത്തതേയിലച്ചെടികൾ കൂട്ടിയിട്ടിരിക്കുന്നതു കാണാം. പരാതിയെ തുടർന്ന്തഹസിൽദാർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്പ്പിച്ചതിനെ തുടർന്ന് ജെ.സി.ബി. ഉടമലോറിയിൽ കയറ്റി കൊണ്ട് പോയി.ഈ സ്ഥലം ആധാരം രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശം കൊടുത്തതായി തസിൽ ദാർ കെ.എസ്. ജയലാൽ അറിയിച്ചു. വസ്തു സംബന്ധമായ രേഖകൾ ഹാജരാക്കാനും ഇത്തരം ഭൂമിയുടെ പോക്കുവരവ് നടത്തി കൊടുക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. തേയിലച്ചെടികൾ റീപ്ലാന്റ് ചെയ്യാനല്ലാതെപിഴുതുമാറ്റരുത് എന്നാണ് നിയമം. ഇത് ലംഘിച്ച് സ്ഥലം വിൽപ്പന നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവശ്യമായ ഒരുരേഖകളും വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ നൽകില്ലന്നും തഹസിൽദാർ പറഞ്ഞ. വീട് വയ്ക്കാനായി 5 സെന്റും
പത്തുസെന്റും വീതം ഭുമി വായവരുടെ കാര്യം പ്രതിസന്ധിയിലായിട്ടുണ്ട്. ഒരു കാരണവശാലും ഈ സ്ഥലത്ത് കെട്ടിടം വയ്ക്കാനോ, നിർമ്മാണം നടത്താനോ കഴിയില്ല വീടുവയ്ക്കാനായി പഞ്ചായത്തിൽ നിന്നോ മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിന്നും നിയമപരമായി ഒരു രേഖകളും ലഭിക്കുന്നതല്ല.

കെ.എസ്. ജയലാൽ

തഹസിൽദാർ