arrest

ഇടുക്കി: തേയിലത്തോട്ടത്തിൽ ആൺസുഹൃത്തിനെ മർദ്ദിച്ച് ഓടിച്ച ശേഷം അന്യസംസ്ഥാന തൊഴിലാളികളുടെ 15കാരിയായ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പൂപ്പാറ സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ. പൂപ്പാറ സ്വദേശികളായ ശിവ (19), സുഗന്ത് (22) എന്നിവരെയാണ് തമിഴ്‌നാട്ടിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായി.

നേരത്തേ പൂപ്പാറ സ്വദേശികളായ അരവിന്ദ്കുമാർ (22), സാമുവൽ (19) എന്നിവരെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരെ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയിലത്തോട്ടത്തിലാണ് പശ്ചിമബംഗാൾ സ്വദേശിയായ പെൺകുട്ടി അതിക്രമത്തിനിരയായത്.