പീരുമേട്:കുട്ടിക്കാനം മരിയൻ കോളേജിനെ ഉന്നതിയിലേക്ക് എത്തിച്ച പ്രിൻസിപ്പൽ റോയി പഴയ പറമ്പിൽ എന്ന റോയി അച്ചൻ 26 വർഷത്തെ ഔദ്യോഗിക സേവനത്തിനുശേഷം പടിയിറങ്ങി . മരിയൻ കോളേജ് ആരംഭിച്ചതു മുതൽ വിവാധ രംഗങ്ങളിൽ നടത്തിയ സേവനം കേളേജിന് മുതൽ കൂട്ടായി മാറ്റാൻ സാധിച്ചിരുന്നു. . വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്ന പീരുമേടിനെ കേരളത്തിലും പുറത്തും അറിയുന്നതലത്തിലേക്ക് ഉയർത്താൻ റോയി അച്ചന്റെ പങ്ക് പ്രശംസനീയമായിരുന്നു. സർവ്വകലാശാല സർക്കാർ തലങ്ങളിലെ നയ പരിപാടികളിലെ സാദ്ധ്യതകളും വെല്ലു വിളികളും തിരിച്ചറിഞ്ഞ് സൂക്ഷമതയോടെ വിദ്യാഭ്യാസ മേലലക്കാകെ നേതൃത്വം നല്കിപ്പോന്നു..വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഗവൺമെന്റ് , യു.ജി.സി., സർവകലാശാല നിയമങ്ങളും, ചട്ടങ്ങളും കൃത്യതയോടെ പഠിക്കാനും വിശദീകരിക്കാനും അതിലെ സാദ്ധ്യത കണ്ടെത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സ്വയംഭരണ കോളേജുകളുടെ കൺസോർഷ്യം ഉൾപ്പെടെ റോയ് അച്ഛൻ തന്റെ നേതൃത്വപാടവം പ്രകടമാക്കിയ മേഖലകൾ നിരവധിയാണ്. ഏറെ പ്രത്യേകതകൾ ഉള്ള ഹോസ്പിറ്റാലിറ്റി പ്രോഗ്രാമിന്റെ രൂപപ്പെടുത്തൽ സർവകലാശാലയിലും രാജ്യം മുഴുവനും ശ്രദ്ധിക്കപ്പെട്ടിരുന്നു.അറിവിനെയുംയും അക്ഷരങ്ങളുടെയും ലോകത്ത് അത് ഇനിയും സംഭാവനകൾ നൽകാൻ അച്ഛൻ ചെന്നൈ എക്‌സ് .ഐ. എം. ഇ യുടെ ഡയറക്ടർ ആയാണ് സ്ഥലം മാറുന്നത്.സഹപ്രവർത്തകർ നല്കിയ യാത്രയയപ്പിൽ കോളേജ് മാനേജരും വികാരി ജനറാലുമായ ഫാ. ബോബി അലക്‌സ് , ഫാ.ജോസഫ് പൊങ്ങന്താനം എന്നിവർസംസാരിച്ചു.