നീലേശ്വരം: നീലേശ്വരത്ത് മേയ് ദിന റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സി.ഐ.ടി.യു നേതാവ് അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രമേശൻ കാര്യംകോട് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയകുമാർ, കെ.പി രവീന്ദ്രൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ.ജി.ഒ യൂണിയൻ നേതാവ് പി.കെ വിനോദ് കുമാർ, ജോയിന്റ് കൗൺസിൽ നേതാവ് പി.പി പ്രദീപ് കുമാർ, കെ.എസ്.ടി.എ നേതാവ് കെ.വി. രാജേഷ് തുടങ്ങിയവ‌ർ സംസാരിച്ചു. എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞ എൽ.ഐ.സി എംപ്ലോയിസ് യൂണിയൻ സെക്രട്ടറി എം. രാജൻ ചൊല്ലിക്കൊടുത്തു. കെ. ഉണ്ണി നായർ നന്ദി പറഞ്ഞു. വിവിധ ട്രേഡ് യൂണിയനുകളും വർഗ്ഗ ബഹുജന സംഘടനകളും നേതൃത്വം നൽകിയ തൊഴിലാളി പ്രകടനം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജാറാേഡിൽ മേൽപ്പാലത്തിനടിയിൽ സമാപിച്ചു.