ഇരിട്ടി: ഞായറാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് വ്യാപക കൃഷിനാശം. നിരവധിപേരുടെ വാഴ, റബ്ബർ തുടങ്ങിയ കാർഷിക വിളകൾ നശിച്ചു. വാസു കാമ്പിശ്ശേരിയിലിന്റെ 300 റോളം കുലച്ച നേന്ത്ര വാഴകൾ കാറ്റിൽ നശിച്ചു. സി.കെ. ആഷിക്കിന്റെ ടാപ്പുചെയ്യുന്ന നൂറോളം റബർ, കുറ്റിയിൽ സോമരാജന്റെയും, തറപ്പേൽ ബെന്നിയുടെയും റബ്ബർ മരങ്ങൾ, പറപ്പള്ളി കുഞ്ഞുമാണിയുടെ അൻപതോളം നേന്ത്രവാഴകൾ എന്നിവ കാറ്റിൽ നശിച്ചു. കാറ്റിൽ നശിച്ച സി.കെ. ആഷിക്കിന്റെ റബർമരങ്ങൾ