devananda

കാസർകോട് : ഷവർമ്മ കഴിച്ച് പെൺകുട്ടി മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ ആവുകയും ചെയ്ത സംഭവത്തിൽ അന്വേഷണസംഘം പ്രതികൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. പത്തു വർഷം തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐ. പി. സി 272 - (ഭക്ഷണത്തിൽ ബോധപൂർവം മായം കലർത്തൽ), 308 ( കുറ്റകരമായ നരഹത്യ ശ്രമം ), 304 ( കുറ്റകരമായ നരഹത്യ ) എന്നീ വകുപ്പുകളാണ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ രേഖപ്പെടുത്തിയിട്ടുള്ളത്. ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്‌ അന്വേഷണം നടത്തുന്നത്.

പൊലീസ് സ‌ർജ്ജന്റെ റിപ്പോർട്ട് ഇന്ന്

പരിയാരം മെഡിക്കൽ കോളേജിൽ ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും. പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമാക്കിയത്. . അന്തിമ റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന നിഗമനത്തിലാണ് പൊലീസുള്ളത്.