കാഞ്ഞങ്ങാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി സുജാത നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.വി സരസ്വതി, കെ. ലത, കെ. അനീശൻ, പി. അഹമ്മദലി, വർക്കിംഗ്‌ ഗ്രൂപ്പ് ചെയർമാൻ ടി.വി സുജിത്ത് കുമാർ, ഹെൽത്ത് സൂപ്പർവൈസർ പി. അരുൾ സംബന്ധിച്ചു.