കണ്ണൂർ: നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി. ദിവ്യ നിർവഹിച്ചു.ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡി.എം.ഒ. ഡോ. നാരായണ നായ്ക് അദ്ധ്യക്ഷനായി. സംഘാടക സമിതി കൺവീനർ ടി.ടി. ഖമറുസമാൻ, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. എം. പ്രീത, ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവ്, നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പാൾ ലൈലരാമത്ത്, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് വി.എം മോളി, ജസ്സി വർഗ്ഗീസ്, ഷീബ ജോർജ്ജ്, പി. മഹിജ തുടങ്ങിയവർ സംബന്ധിച്ചു.
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് രാവിലെ നടന്ന നഴ്സസ് റാലി റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം 12ന് അമാനി ഓഡിറ്റോറിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിക്കും. തുടർന്ന് ജില്ലയിലെ ബെസ്റ്റ് നഴ്സിംഗ് അവാർഡ് വിതരണം, വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കൽ, നഴ്സിംഗ് ഓഫീസർമാരുടെയും വിദ്യാർത്ഥികളുടെയും കലാവിരുന്ന് എന്നിവ അരങ്ങേറും.