തലശേരി: മത്സ്യക്കൃഷി നശിപ്പിച്ച സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്
പിടികൂടി. കോടിയേരി കുറ്റിവയൽ താഴെ സി.കെ. രോഹിത് എന്നയാളുടെ മത്സ്യക്കൃഷി രാത്രിയിൽ അതിക്രമിച്ചു കയറി അര ലക്ഷം രൂപയോളം വരുന്ന മത്സ്യം നശിപ്പിക്കുകയും മോട്ടോർ അടക്കം മോഷ്ടിക്കുകയും ചെയ്ത പരാതിയിലാണ് ന്യൂമാഹി പൊലീസ് മാടപ്പീടിക ചേട്ടിന്റവിടെ വീട്ടിൽ വിശാഖിനെ പിടികൂടിയത്. സിസി ടിവി തല്ലിത്തകർത്തിരുന്നു. എസ്.എച്ച്.ഒ ലതീഷിന്റെ നിർദ്ദേശത്തെത്തുടർന്ന് എസ്.ഐ വിപിൻ, എ.എസ്.ഐ രാജീവൻ, സി.പി.ഒ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൂടുതൽ അന്വേഷണം നടത്തി പുലർച്ചെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.