v

കണ്ണൂർ: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന് കോൺഗ്രസിന് അഭിപ്രായമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. സഭാ നേതൃത്വത്തോട് കോൺഗ്രസിന് യാതൊരു പരിഭവവുമില്ല. തൃക്കാക്കര യു.ഡി.എഫ് വിജയം ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുക. എൽ.ഡി.എഫിന്റെത് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിട്ടില്ല. ആശുപത്രിയിൽ വച്ചു സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന്റെ പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ട്. അതാണ് വിമർശിച്ചത്.

സർക്കാർ സിൽവർലൈൻ സർവേ നിറുത്തിയത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോയെന്ന് അറിയില്ല. എന്നാൽ കെ റെയിലിന് അനുമതിയില്ലാതെ കല്ലിട്ടാൽ ഇനിയും പിഴുതെറിയുമെന്നും സുധാകരൻ മുന്നറിയിപ്പു നൽകി.