scrap
കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂർ ലൂം ലാൻഡ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ (കെ.എസ്.എം.എ) ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം താവക്കര കെ.ടി.ഡി.സി ലൂം ലാൻഡ് ഹോട്ടലിൽ നടത്തി. സംസ്ഥാന പ്രസിഡന്റ് മുത്തുക്ക പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ടി.എം മുഹമ്മദ് ഹർഷാദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. നിസാർ തലശേരി, ഉമയാർപാദം, ബഷീർ പേരാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു രാവിലെ ഒൻപതിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അർഷാദ് അദ്ധ്യക്ഷനാകും. അഡീഷനൽ എസ്.പി പ്രിൻസ് എബ്രഹാം, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പി. സനിത്, മുത്തുക്ക പട്ടാമ്പി എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ ആക്രിക്കടകൾക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.