award
കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം പ്രസിദ്ധ കഥകളി നടൻ മാർഗ്ഗി വിജയകുമാറിന് സ്വാമി കൃഷ്ണാനന്ദഭാരതി സമ്മാനിക്കുന്നു

പയ്യന്നൂർ: കഥകളിയരങ്ങ് നൽകി വരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം പ്രസിദ്ധ കഥകളി നടൻ മാർഗ്ഗി വിജയകുമാറിന് സമ്മാനിച്ചു.

50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം കഥകളിയരങ്ങിന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദഭാരതി കൈമാറി. വാർഷികാഘോഷം രാവിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീകല പ്രേംനാഥിന്റെ ഗാനസുധക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രൊഫ. പ്രിയദർശൻലാൽ, ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, കെ.കെ. ഗോപാലകൃഷ്ണൻ, ഡോ. എൻ.പി. വിജയകൃഷ്ണൻ സംബന്ധിച്ചു. മാർഗ്ഗി വിജയകുമാർ, കലാമണ്ഡലം ആദിത്യൻ തുടങ്ങിയവർ പങ്കെടുത്ത ഉഷ -ചിത്രലേഖ കഥകളിയുമുണ്ടായി.

വൈകിട്ട് ആറിന് തുരീയം സംഗീതോത്സവ വേദിയിൽ കോട്ടയം ജമനീഷ് ഭാഗവതരുടെ സംഗീതകച്ചേരി നടന്നു.