food

കണ്ണൂർ:ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേ​റ്റ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം റസ്‌​റ്റോറന്റുകളിൽ നടത്തുന്ന പരിശോധന തുടരുന്നു. കണ്ണൂർ എസ്.എൻ പാർക്ക്, പയ്യാമ്പലം, കാൽടെക്‌സ്, പാറക്കണ്ടി തുടങ്ങിയ മേഖലകളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ പഴകിയ ഭക്ഷണം പിടികൂടി. എസ്.എൻ പാർക്കിലെ ബ്ലൂനൈൽ റസ്‌​റ്റോറന്റിൽ നിന്നു പഴകിയ ഫ്രൈഡ് റൈസും സാഗറിൽ നിന്നു ന്യൂഡിൽസും ചപ്പാത്തിയും സീതാപാനിയിൽ നിന്നു ദിവസങ്ങളോളം പഴക്കമുള്ള ചിക്കനും മ​റ്റുമാണ് പിടികൂടിയത്. 17റസ്‌​റ്റോറന്റിലാണ് ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തിയത്. വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.