കാസർകോട്: കാസർകോട് പബ്ലിക് സർവ്വന്റ്സ് സഹകരണ സംഘം ആദ്യകാല പ്രസിഡന്റ് കെ.വി.ചന്തുവിന്റെ ഫോട്ടോ ഹെഡ് ഓഫീസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അനാച്ഛാദനം ചെയ്തു. ചന്തുവിന്റെ സഹധർമ്മിണി സുമംഗല,മകൾ സുചിത്ര,ലതിക,മുൻകാല സാരഥികളായ ടി.കെ.രാജശേഖരൻ,എൻ. അനന്തഭക്തൻ,സി.നാരായണൻ നായർ,ബി.സുബ്രഹ്മണ്യ തന്ത്രി,യു.ഗോപാല,പി.കൃഷ്ണചെട്ടിയാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സംഘം പ്രസിഡന്റ് കെ.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ. രാഘവൻ സ്വാഗതവും സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.