satheesn

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 11 ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന് കാനത്തൂർ മേലത്ത് നാരായണൻ നമ്പ്യാർ സ്മാരക സർവോദയ വായനശാല ഹാൾ, ഉദ്ഘാടനം, 11ന് കുണ്ടൂച്ചി എ. കുഞ്ഞികൃഷ്ണൻ നായർ സ്മാരകമന്ദിരം, പ്രിയദർശിനി വായനശാല ഗ്രന്ഥാലയം, ഉദ്ഘാടനം,​12 ന് കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് കരിവേടകം ശാഖ ഉദ്ഘാടനം,​ ഉച്ചക്ക് രണ്ടിന് പറമ്പ രാജീവ് ജി ഗ്രന്ഥാലയം കെട്ടിടോദ്‌ഘാടനം,​മൂന്നിന് മാവുങ്കാലിൽ ഹോസ്ദുർഗ് താലൂക്ക് വനിതാ സർവീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം, നാലിന് കാഞ്ഞങ്ങാട് മുൻ ബ്ലോക്ക് പ്രസിഡന്റ് ഡി വി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം എന്നിവയാണ് പരിപാടികൾ.