മാഹി: വികസനം അനിവാര്യമാണെന്നും, എന്നാലത് പ്രകൃതിക്കും മനുഷ്യനും പരിക്കുകളേൽപ്പിക്കും വിധമായിക്കൂടെന്നും നോവലിസ്റ്റ് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അനുവാദത്തോടെ മാത്രമേ വികസനം നടപ്പിലാക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപിച്ചു.
പി. ഗംഗാധരൻ രചിച്ച 'ദ ഹിൽ കാൻട് ബ്രീത്ത് 'എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സി.പി. ഹരീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. എം.എ.എസ്.എം. വായനശാല വൈസ് പ്രസിഡന്റ് കെ. മോഹനൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, പിന്നണിഗായകൻ എം. മുസ്തഫ, മാദ്ധ്യമ പ്രവർത്തകൻ സോമൻ പന്തക്കൽ, ആംഗലേയ സാഹിത്യകാരൻ പി. ഗംഗാധരൻ സംസാരിച്ചു. എം. ശ്രീജയൻ സ്വാഗതവും ആനന്ദ് കുമാർ പറമ്പത്ത് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: പി. ഗംഗാധരൻ രചിച്ച 'ദ ഹിൽ കാൻട് ബ്രീത്ത് 'എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം നോവലിസ്റ്റ് എം. മുകുന്ദൻ ആദ്യ പ്രതി സി.പി. ഹരീന്ദ്രന് കൈമാറി നിർവഹിക്കുന്നു.