
കാഞ്ഞങ്ങാട്: മത്സ്യ വിപണന മേഖലയിൽ നടക്കുന്ന പരിശോധന ശാസ്ത്രീയമാകണമെന്ന്
ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജന്റസ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ ഹൊസ്ദുർഗ് ലയൺസ് ഹാളിൽ ജില്ലാ പ്രസിഡന്റ് സി.എച്ച്. മൊയ്തീൻ കുഞ്ഞി ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് വി.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ എം.എം.എഫ് .കെ സലാം, സംസ്ഥാന കമ്മിറ്റിയംഗം വി.ആർ റഫീഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ശ്രീശൻ സ്വാഗതവും അബ്ദുൽ ഖാദിർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി.കുഞ്ഞികൃഷ്ണൻ (പ്രസി.), പി.കെ. സലാം, കുമാരൻ തൈക്കടപ്പുറം, എ.ബി.എഫ് ഷെരിഫ് (വൈസ് പ്രസി.), കെ.ശ്രീശൻ (സെക്ര.), ശിഖൻ തൈക്കടപ്പുറം, പ്രകാശൻ മീനാപ്പീസ്, ഷംസു ആവിയിൽ (ജോ സെക്ര.) അബ്ദുൽ ഖാദിർ (ട്രഷ.)