road
നവീകരിച്ച പരുത്തിക്കാട് ചെരിച്ചാൽ കുന്നരു സർവ്വീസ് ബാങ്ക് റോഡ് ടി. ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പരുത്തിക്കാട് ചെരിച്ചാൽ കുന്നരു സർവീസ് ബാങ്ക് റോഡിന്റെ ഉദ്ഘാടനം ടി.ഐ.മധുസൂധനൻ എം.എൽ.എ. നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ സി.പി.ഷിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി.ഷൈമ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.വി.സുനിത, എം.വി.ഗോവിന്ദൻ, കെ.വിജീഷ്, പണ്ണേരി രമേശൻ എന്നിവർ സംസാരിച്ചു.