auto-taxi
ഓട്ടോ ടാക്‌സി അസോസിയേഷൻ കൺവെൻഷൻ നർകോട്ടിക് സെൽ ഡിവൈ.എസ് .പി മാത്യു എം.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഓട്ടോ ടാക്സി അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയയിൽ നടന്ന കൺവെൻഷൻ നർകോട്ടിക് സെൽ ഡിവൈ.എസ് .പി മാത്യു എം.എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കേളു പെരിയ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ പെരിയങ്ങാനം, സന്തോഷ് മാത്യു മാലോം എന്നിവർ സംസാരിച്ചു. ജുനൈദ് മിഥിലാജിന് യാത്രയപ്പും നൽകി. ട്രാഫിക് ബോധവത്ക്കരണം സംശയനിവാരണം എന്നതിനെക്കുറിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി.എ.പ്രദീപ് കുമാർ, എസ്.ആർ. ഉദയകുമാർ ക്ലാസെടുത്തു.