
മട്ടന്നൂർ: പരിയാരം മഖാം ഉറൂസും മത പ്രഭാഷണവും 11 മുതൽ 15 വരെ നടക്കും. 11ന് രാവിലെ 10ന് പരിയാരം ഇൽഫത്തുൽ ഇസ്ലാം സഭ പ്രസിഡന്റ് എം.കെ.മുഹമ്മദ് പതാക ഉയർത്തും. രാത്രി ഏഴിന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഫിർദൗസ് ഫൈസി ഇർഫാനി പ്രഭാഷണം നടത്തും. എട്ടിന് സുബൈർ തോട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 12ന് അബ്ദുൾ ഗഫൂർ മൗലവി കീച്ചേരിയും 13ന് ഉമൈർ ദാരിമി വെള്ളായിക്കോടും പ്രഭാഷണം നടത്തും. 14ന് മജ്‌ലിസുന്നൂർ വാർഷികം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 15ന് രാത്രി ഒമ്പതിന് സ്വലാത്ത് മജ്‌ലിസിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. നിസാർ ഫൈസിന് പെരിന്തൽമണ്ണ പ്രഭാഷണം നടത്തും. കൂട്ടുപ്രാർത്ഥനയ്ക്ക് അബ്ദുൾ മജീദ് ബാഖവി വെളിയമ്പ്ര നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ എം.കെ.മുഹമ്മദ്, അഷ്‌റഫ് മണലിൽ, ഫിർദൗസ് ഫൈസി ഇർഫാനി,വി.ഇസ്മായിൽ, ലത്തീഫ് ചൂരിയോട്ട് തുടങ്ങിയവർ പങ്കെടുത്തു.