
തുടക്കം ലാസ്‌കർ ലൈസൻസ് കോഴ്സിൽ
കണ്ണൂർ: അഴീക്കൽ തുറമുഖത്ത് തൊഴിലധിഷ്ഠിത മാരിടൈം കോഴ്സുകൾ തുടങ്ങിനേരത്തെ കെ.വി സുമേഷ് എം.എൽ.എയും മാരിടെം ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരും ചേർന്ന് കോഴ്സുകൾ തുടങ്ങുന്നതിനുളള ചർച്ചകൾ നടത്തിയിരുന്നു.
ലാസ്‌കർ കോഴ്സാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്.ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലാസ്‌കർ ലൈസൻസ് നേടുന്നതിനുള്ള നാലുദിവസം നീണ്ടു നിൽക്കുന്ന പരിശീലന കോഴ്സാണിത്. 26 വിദ്യാർത്ഥികൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. ആദ്യമായിട്ടാണ് അഴീക്കൽ തുറമുഖത്ത് മാരിടൈം കോഴ്സുകൾ ആരംഭിക്കുന്നത്.
അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ എസ്.പി.സി അജിനേഷ്, ക്യാ്ര്രപൻ അരുൺ കുമാർ എന്നിവരും എം. എൽ. എയോടൊപ്പമുണ്ടായിരുന്നു.
ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ്, എൻജിനീയർ, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ എന്നീ കോഴ്സുകളും ഭാവിയിൽ അഴീക്കൽ തുറമുഖത്ത് ആരംഭിക്കാനാവശ്യമായ ഇടപെടൽ നടത്തും- കെ.വി.സുമേഷ് എം.എൽ.എ