നീലേശ്വരം: വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ഓഫീസർമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് പേരെ നിരാശരാക്കുന്നു. താലൂക്കിലെ 14 വില്ലേജ് ഓഫീസുകളിൽ പകുതി ഓഫീസുകളിലും ഓഫീസർമാരില്ല. പനത്തടി, തായന്നൂർ, കിനാനൂർ, കരിന്തളം വില്ലേജ് ഓഫീസുകളിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഓഫീസരുടെ ചുമതല വഹിക്കുന്നവർ എത്തുന്നത്. മറ്റ് വില്ലേജുകളിലെ ഓഫീസർമാർ

ക്ക് അധിക ചുമതല നല്കുമ്പോൾ ജോലിഭാരവും അവരെ വലയ്ക്കുന്നു. അതുകൊണ്ട് തന്നെ ഓഫീസുകളിലെത്തുന്ന സാധാരണക്കാർ വിവരങ്ങൾ അറിയാതെ തിരിച്ചുപോകേണ്ടിയും രുന്നു. മിക്ക ഓഫീസുകളിലും ഉണ്ടായിരുന്ന വില്ലേജ് ഓഫീസർമാർ ഉദ്യോഗകയറ്റം കിട്ടിയാണ് സ്ഥലം മാറി പോയിരിക്കുന്നത്. ഇപ്പോൾ ചില വില്ലേജ് ഓഫീസുകളിൽ തെക്കൻ ജില്ലയിൽ നിന്നുള്ളവരാണ് പ്രമോഷൻ കിട്ടി വില്ലേജ് ഓഫീസർമാരായി എത്തുന്നത്. ഇവർക്കാണെങ്കിൽ പ്രദേശത്തെ കുറിച്ച് ധാരണയില്ലാത്തതിനാൽ ഓഫീസ് പണി പഠിക്കാൻ തന്നെ സമയം വേണ്ടിവരും. ഇതും ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. ഇനി സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ വിവിധ സർട്ടിഫിക്കറ്റുകൾ വേണ്ടിവരികയും ചെയ്യും. മലയോര മേഖലയിൽ ഒഴിവുള്ള ഇടങ്ങളിൽ എത്രയും പെട്ടെന്ന് വില്ലേജ് ഓഫീസർമാരെ നിയമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.