
മട്ടന്നൂർ(കണ്ണൂർ) :ക്വട്ടേഷൻ സ്വർണക്കടത്തു കേസുകളിൽ ആരോപണവിധേയനും സി.പി.എമ്മിന്റെ മുൻസൈബർ പോരാളികളിൽ പ്രമുഖനുമായ ആകാശ് തില്ലങ്കേരി ഇന്ന് വിവാഹിതനാകുന്നു. ആകാശ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കണ്ണൂർ വാരം സ്വദേശിനിയായ ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ് വധു.
ഏച്ചൂർ സി.ആർ ഓഡിറ്റോറിയത്തിലാണ് വിവാഹം. നേരത്തെ പ്രതിശ്രുത വധുവുമൊന്നിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും ആകാശ് പുറത്തുവിട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.കരിപ്പൂർസ്വർണക്കടത്ത് വിവാദത്തെ തുടർന്ന് സി.പി.എം ഇരുവരെയും തള്ളി പറയുകയും ഇവർ ഡി.വൈ. എഫ്. ഐയ്‌ക്കെതിരെ സോഷ്യൽമീഡിയയിലൂടെ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.നേരത്തെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ വെറുതെവിടുകയായിരുന്നു.