പയ്യന്നൂർ: 'കെ റെയിൽ വേണ്ട, കേരളം മതി" എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് പയ്യന്നൂരിൽ തുടക്കം. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ കോൺഗ്രസ് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. വരാൻ പോകുന്ന തലമുറക്ക് പോലും വൻ സാമ്പത്തിക ബാദ്ധ്യതയും പാരിസ്ഥിതിക സാമൂഹ്യ ദുരന്തവും സൃഷ്ടിക്കുന്ന കെ റെയിൽ പോലെയുള്ള ഒരു പദ്ധതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു സർക്കാറിന് എങ്ങിനെ മന്നോട്ട് പോകുവാൻ കഴിയുമെന്ന് നീലകണ്ഠൻ ചോദിച്ചു.

പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, നേതാക്കളായ സതീശൻ പാച്ചേനി, പി.ടി. മാത്യു, കെ.വി. ഫിലോമിന, സുരേഷ് ബാബു എളയാവൂർ, എം.കെ. രാജൻ, എ.പി. നാരായണൻ, കെ. പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസൽ, ചന്ദ്രൻ തില്ലങ്കേരി, പി. ലളിത, റഷീദ് കവ്വായി, മുഹമ്മദ് ബ്ലാത്തൂർ, കൊയ്യം ജനാർദ്ദനൻ, മഹേഷ്‌ കുന്നുമ്മൽ പ്രസംഗിച്ചു.

കു​ഞ്ഞി​മം​ഗ​ലം,​ ​പ​ഴ​യ​ങ്ങാ​ടി,​ ​ചെ​റു​കു​ന്ന് ​ത​റ,​ ​ഇ​രി​ണാ​വ് ​ടൗ​ൺ,​ ​പാ​പ്പി​നി​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്ത്,​ ​പാ​പ്പി​നി​ശ്ശേ​രി​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സ്,​ ​വ​ള​പ​ട്ട​ണം​ ​മ​ന്ന​ ​ആ​ർ​പ്പാ​ൻ​തോ​ട്,​ ​ത​ളാ​പ്പ് ​പ​ള്ളി​ ​എ​ന്നി​വ​ട​ങ്ങ​ളി​ലെ​ ​പ​ര്യ​ട​ന​ത്തി​ന് ​ശേ​ഷം​ ​ആ​ദ്യ​ ​ദി​നം​ ​ജാ​ഥ​ ​ക​ണ്ണൂ​ർ​ ​കാ​ൾ​ടെ​ക്‌​സി​ൽ​ ​സ​മാ​പി​ച്ചു.

പഴയങ്ങാടിയിൽ നല്കിയ സ്വീകരണത്തിൽ പി.പി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. മാർട്ടിൻ ജോർജ്ജ്, സജീവ് ജോസഫ് എം.എൽ.എ, പി.ടി. മാത്യു, സുധീപ് ജയിംസ്, രജനി രമാനന്ദ്, സുരേഷ് ബാബു എളയാവൂർ, തോമസ് വക്കത്താനം സംസാരിച്ചു.
കണ്ണൂരിൽ നടന്ന സമാപനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ കെ.സി ഉമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ പത്തിന് കണ്ണൂക്കരയിൽ മേയർ ടി.ഒ മോഹനൻ രണ്ടാംദിന പ്രചാരണജാഥ ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം മാഹിപാലത്തിനരികെ ജാഥ സമാപിക്കും. തുടർന്ന് വൈകുന്നേരം അഞ്ചിന് തലശേരി പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.