തലശേരി: കൊടുവള്ളി റെയിൽവേ ഗേറ്റ് തകർത്ത സംഭവത്തിൽ ലോറി ഡ്രൈവർക്ക് നഷ്ടപരിഹാരം റെയിൽവേ ചുമത്തി. നാമക്കൽ സ്വദേശി ശരൺ രാജാണ് നഷ്ടപരിഹാരം നല്കേണ്ടത്. കഴിഞ്ഞദിവസമാണ് ടവറിന്റെ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി കയറ്റത്തിൽ നിന്ന് നിയന്ത്രണം വിട്ട് റെയിൽവേ ഗേറ്റ് തകർത്തത്. മണിക്കൂറുകളോളം ട്രെയിൻ സർവീസുകൾ മുടങ്ങി.

റെയിൽവേ ഗേറ്റ് തകർത്തതിനു 48,000 രൂപയും ട്രെയിനുകൾ വൈകിപ്പിച്ചതിനു 1,30,​000 രൂപയുമാണ് പിഴയായി ഈടാക്കിയത്. ഇതിൽ 48,000 രൂപ ലോറി ഡ്രൈവർ കെട്ടിവച്ചു. ബാക്കി തുക നൽകാൻ സമയവും ചോദിച്ചു. ഒരു മണിക്കൂറുകളിലേറെ മംഗളൂരു, കോയമ്പത്തൂർ ഇന്റർസിറ്റി പാളത്തിൽ പിടിച്ചിട്ടിരന്നു. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനുകളും പിടിച്ചിട്ടു. നഷ്ടപരിഹാരം അടച്ചെങ്കിൽ മാത്രമേ ലോറി വിട്ടു കൊടുക്കുകയുള്ളൂ. റെയിൽവേ എൻജിനിയറിംഗ് വിഭാഗമാണ് നഷ്ടപരിഹാര തുക കണക്കാക്കിയത്‌.