തലശ്ശേരി: ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷവും, ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും ഒരു വർഷം നീളുന്ന പരിപാടികളോടെ നടക്കുന്ന സാഹചര്യത്തിൽ, മലബാർ മേഖലയിലെ ആഘോഷ പരിപാടികൾ വിജയിപ്പിക്കാൻ ജഗന്നാഥ ക്ഷേത്രത്തിൽ 15ന് വൈകുന്നേരം 3ന് സ്വാഗതസംഘം യോഗം ചേരുന്നു. ഗുരുപ്രസാദ് സ്വാമികൾ, വിശാലാനന്ദ സ്വാമികൾ തുടങ്ങിയ ശിവഗിരിയിലെ സന്ന്യാസിശ്രേഷ്ഠർ പങ്കെടുക്കും. ഗുരുധർമ്മ പ്രചാരണ സഭ, എസ്.എൻ.ഡി.പി യോഗം, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ സംബന്ധിക്കും.