
കാഞ്ഞങ്ങാട്: മലബാറിന്റെ കലയും കാർഷികപ്പെരുമയും വിളിച്ചോതുന്ന മാമ്പഴ മഹോത്സവമായ മലബാർ മാംഗോഫെസ്റ്റ് മധുരം 2022നു പടന്നക്കാട് കാർഷിക കോളേജിൽ തുടക്കമായി.ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.വി.സുജാതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. അനിത കരുൺ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം നഗരസഭാദ്ധ്യക്ഷ ടി. വി. ശാന്ത, കൗൺസിലർമാരായ വി.വി.ശോഭ, കെ.പ്രീത, കൃഷി ഓഫീസർ വീണാറാണി, ആർ.സുജാത, ഡോ.പി. ജയരാജ്, ഡോ.കെ.എം.ശ്രീകുമാർ, സി.വി.ഡെന്നി, ശ്രീധരൻ എന്നിവർ സംസാരിച്ചു. കോളേജ് ഡീൻ ഡോ.പി.കെ.മിനി സ്വാഗതവും മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.