
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ ഗവ.എൽ.പി, യു.പി സ്‌കൂളുകൾക്ക് ഫർണിച്ചറുകളും. പ്രിന്ററുകളും കളക്ടേഴ്‌സ് ബിന്നുകളും വിതരണം ചെയ്തു. വേലാശ്വരം ഗവ. യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. മീന, എസ്.എം.സി ചെയർമാൻ പി.വി. അജയൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ സി.പി.വി വിനോദ് കുമാർ സ്വാഗതവും കെ.വി. ശശികുമാർ നന്ദിയും പറഞ്ഞു