laptoppayya
പയ്യന്നൂർ ശ്രീനാരായണ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾക്ക് ടി. ഐ മധുസൂദനൻ എം. എൽ. എ ലാപ്പ് ടോപ്പ് വിതരണം ചെയ്യുന്നു

കണ്ണൂർ: കേരള സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ബ്രിഡ്ജിംഗ് ദ ഡിജിറ്റൽ ഡിവൈഡ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ശ്രീനാരായണ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ അർഹരായ വിദ്യാർത്ഥികൾക്ക് ടി. ഐ മധുസൂദനൻ എം.എൽ.എ ലാപ്പ് ടോപ്പ് വിതരണം ചെയ്തു. ചടങ്ങിൽ കാമ്പസ് പ്ലേസ്‌മെന്റ് നേടിയ വിദ്യാർത്ഥികളെ എം.എൽ.എ ഉപഹാരം നൽകി അനമോദിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.ലീന അദ്ധ്യക്ഷത വഹിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് അംഗം കെ.വി സരേഷ്ബാബു, വൈസ് പ്രിൻസിപ്പൽ കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അശോക് ഹെഗ്‌ഡേ സ്വാഗതവും കോളേജ് യൂനിയൻ ചെയർമാൻ ഐ. എം സഫ്വാൻ നന്ദിയും പറഞ്ഞു.