softball
സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീമിന് റെയിൽവേ സ്‌റ്റേഷനിൽ നൽകിയ സ്വീകരണം

കണ്ണൂർ: പാലയിൽ നടന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ് ബാൾ ചാംപ്യൻഷിപ്പിലെ ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ ജില്ലാടീമിന് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സോഫ്റ്റ്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ടീമംഗങ്ങളെ ഹാരാർപ്പണം ചെയ്തു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന സ്വീകരണം മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്ടൻ കെ.വി ധനേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എം. രമേശൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഷരീഫ്,കെ.വി.ഗോകുൽ ദാസ് ,മേജർ.പി.ഗോവിന്ദൻ ,ടി.എം.ദിലീപ് കുമാർ, ദിനിൽ ധനഞ്ജയൻ, സോഫ്റ്റ് ബോൾ അന്തർദേശീയ റഫറി എ.കെ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.വി.കെ.സുധീർ കുമാർ സ്വാഗതവും സെക്രട്ടറി വി.പി. സത്താർ നന്ദിയും പറഞ്ഞു.