കാസർകോട് :പി ഗംഗാധരൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു . പി.ജിയുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻനായർ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, ധന്യ സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, ആർ.ഗംഗാധരൻ, സി.രാജൻ പെരിയ, ലക്ഷ്മണ പ്രഭു, മധുസൂദനൻ ബാലൂർ, എ.വാസുദേവൻ, ജി.നാരായണൻ,പി.കെ.വിനോദ് കുമാർ ,മനാഫ് നുള്ളിപ്പാടി, കെ ശ്രീധരൻ , വി.ഗോപി, ഗോപിനാഥൻ നായർ, ഉമേഷ് അനങ്കൂർ, തുടങ്ങിയവർ സംസാരിച്ചു.